Uncategorized

വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന യുവജനകമ്മീഷന്‍

വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന യുവജനകമ്മീഷന്‍ രംഗത്ത്. വ്യാജ ലോണ്‍ ആപ്പ് സംഘങ്ങള്‍ക്കെതിരെയും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെയും  ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ പ്രചാരണവും ബോധവത്കരണവും നടത്തുമെന്നും ആവശ്യമായ ഘട്ടത്തില്‍ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

വ്യാജ ലോണ്‍ ആപ്പുകളുടെ തട്ടിപ്പ് കെണിയില്‍ പെട്ട് സംസ്ഥാനത്ത് ആത്മഹത്യകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടിയുമായി സംസ്ഥാന യുവജന കമ്മീഷന്‍ രംഗത്ത് എത്തിയത്. വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ ബോധവത്കരണവും പ്രചാരണവും സംഘടിപ്പിക്കാനാണ് യുവജന കമ്മീഷന്‍ തയ്യാറെടുക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇവരുടെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു.

ഇത്തരം തട്ടിപ്പുസംഘങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണം. പരാതികള്‍ ലഭിച്ചാല്‍ അവ ഗൗരവത്തോടെ കാണുമെന്നും വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ നടപടികള്‍ യുവജന കമ്മീഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button