CALICUTDISTRICT NEWS
വ്യാജ വാറ്റിനായി സൂക്ഷിച്ച 40 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്കിൽ ചേളന്നൂർ അംശം കണ്ണങ്കര ദേശത്ത് നടത്തിയ മിന്നൽ പരിശോധനയിൽ മൂത്തോനത്താഴം കാച്ചിറ ബണ്ട് റോഡ് താഴെ പീടികയിൽ മൂത്തോറക്കുട്ടിയുടെ വീടിന് മുൻവശം റോഡിന്റെ തെക്ക് ഭാഗം കല്ലുമ്പറതാഴം പീടികയിൽ വിനോദിന്റെ പറമ്പിന്റെ തെക്ക് ഭാഗം അകലപ്പുഴയുടെ തീരത്ത് വച്ച് വ്യാജവാറ്റിനായി സൂക്ഷിച്ച 40ലിറ്റർ വാഷ് പിടിച്ചെടുത്തു.വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി അകലപ്പുഴ യുടെ തീരത്ത് പരിശോധന നടത്തിയതിൽ ചാരായം ഉത്പാദിപ്പിക്കുന്നതിനായി വളരെ രഹസ്യമായി കാനുകളിലായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്. വാഷ് സൂക്ഷിച്ച ആളെക്കുറിച്ച് പരിസരവാസികളോട് അന്വേഷിച്ചതിൽ ആരേയും പിടികൂടാനായിട്ടില്ല.എന്നാൽ ടി സംഭവത്തിൽ ശക്തമായ അന്വേഷണം തടരുന്നതാണ്.ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡ് വ്യാജവാറ്റ് കേന്ദ്രങ്ങളിലെല്ലാം ശക്തമായ നിരീക്ഷണവും റെയ്ഡും തുടരുന്നതിനിടയിലാണ് ടി കേസ് കണ്ടെടുത്തത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ കെ , സിവിൽ എക്സൈസ് ഓഫീസർ മാരായ ഷിബു എം , ഫെബിൻ എൽദോസ് , എക്സൈസ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു
Comments