KERALAMAIN HEADLINES
വ്യാപാരികളെ രക്ഷിക്കാൻ ബാങ്കുകളുടെ സംയുക്ത യോഗം വിളിക്കുന്നു
വ്യാപാരികളുടെ വായ്‌പ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ബാങ്കുകളുടെ യോഗം വിളിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. മൊറട്ടോറിയമടക്കം ചർച്ചചെയ്യും.
എന്നാൽ മൊറട്ടോറിയത്തിൽ സംസ്ഥാന സർക്കാരിന് സ്വന്തമായി തീരുമാനം എടുക്കാൻ കഴിയില്ല. കേന്ദ്ര സർക്കാരും റിസർവ് ബാങ്കുമാണ് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം തന്നെയാവും നിർണ്ണായകമാവുക.
നികുതിയുമായി ബന്ധപ്പെട്ട നടപടി നിർത്തിവയ്‌ക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു. എന്നാൽ, പല ആശ്വാസനടപടിയും സ്വീകരിക്കുന്നു. നികുതി അടയ്‌ക്കാനുള്ള കാലാവധി ദീർഘിപ്പിക്കുന്നു. റിട്ടേൺ സമർപ്പിക്കുന്നതിലും ഇളവ് നൽകുന്നു. നോട്ടീസ് അയക്കുമെങ്കിലും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയുണ്ടാകില്ല. ജിഎസ്ടി റിട്ടേൺ, നികുതി കാര്യത്തിൽ പരാതി ജിഎസ്ടി കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തും.
Comments