LOCAL NEWS

വർഗ്ഗീയത നേരിടാൻ ജനാധിപത്യം ആയുധം: ഫൈസൽ ബാബു

കൊയിലാണ്ടി: വർഗ്ഗീയത നേരിടാൻ ജനാധിപത്യമാണ് ആയുധമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു പറഞ്ഞു. കൊയിലാണ്ടി നിയോജക മണ്ഡലം യൂത്ത് ലീഗ് നടത്തിയ യുവ ജാഗ്രത റാലി ഉദ്ഘാടനംചെയ്ത്സംസാരിക്കുകയായിരുന്നു അദ്ധേഹം.കൊയിലാണ്ടിസിവിൽ സ്റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച റാലി കൊയിലാണ്ടിബസ് സ്റ്റാൻ്റിൽ സമാപിച്ചുബസ് സ്റ്റാൻ്റിൽ നടന്ന സമാപന സമ്മേളനത്തിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. കെ റിയാസ് അധ്യക്ഷനായി. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ,ടി ടി ഇസ്മായിൽ, വിപി ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, സമദ് പൂക്കാട്,അഹമ്മദ് ബാഫഖി തങ്ങൾ, എൻപി മമ്മദ് ഹാജി, അലി കൊയിലാണ്ടി, ഒകെ ഫൈസൽ, മഠത്തിൽ അബ്ദുറഹിമാൻ,സമദ്  നടേരി , എസ് എം അബ്ദുൾ ബാസിത്ത്, സുനൈദ്, പി കെ മുഹമ്മദലി, ആസിഫ് കലാം, നിസാർ കൊയിലാണ്ടി, സിദ്ദീഖ് പയോളി , ഹാദിഖ് ജസാർ സംസാരിച്ചു. ഫാസിൽ നടേരി സ്വാഗതവും ശഫീഖ് കാരക്കാട് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button