കീഴരിയൂരില്‍ ലഹരി വസ്തുക്കളുമായി പശ്ചിമബംഗാൾ സ്വദേശി പോലീസ് പിടിയിൽ

കീഴരിയൂരില്‍ ലഹരി വസ്തുക്കളുമായി പശ്ചിമബംഗാൾ സ്വദേശി പോലീസ് പിടിയിൽ. ഞാറാഴ്ച രാത്രി 10 മണിയോടെ കീഴരിയൂരില്‍ ഗ്യാസ് ഏജൻസിക്കു സമീപത്തു വച്ചാണ് ഇയാളെ പിടികൂടിയത്. നാട്ടുകാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ബാഗ് പരിശോധിച്ചപ്പോൾ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളും തൂക്കി നൽകാനുള്ള ത്രാസും പ്ലാസ്റ്റിക്ക് കവറും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Comments

COMMENTS

error: Content is protected !!