KOYILANDILOCAL NEWS

വർണ്ണ ശബളമായ പ്രവേശനോത്സവവും ഗാനമേളയും

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പ്രവേശനോത്സവം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി സുനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ രാജീവൻ അധ്യക്ഷനായിരുന്നു. സൂര്യ ടിവി ഫെയിം നേഹ അശോക് ഗാനമേള അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ നിഷിദ്, അഡീഷണൽ ഹെഡ്മാസ്റ്റർ സന്തോഷ് സാദരം, വി എച്ച് എസ് സി പ്രിൻസിപ്പൽ ടി കെ പ്രമോദ് കുമാർ, മുജീബ് കോമത്ത്, സ്കൂൾ എസ് എം സി ചെയർമാൻ എം എം ബാബു, സ്റ്റാഫ് സെക്രട്രറി ഇ പ്രകാശൻ, ടി സി സുജയ, എന്നിവർ സംസാരിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ അൻവർ ഷമീം സ്വാഗതവും എസ് ആർ ജി കൺവീനർ കെ പി മിനി നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button