KERALA
ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്നും അനില്‍ അംബാനി പുറത്ത്
മുംബൈ: അനില്‍ അംബാനിക്ക് ശതകോടീശ്വരപ്പട്ടം നഷ്ടമായി. അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിനു കീഴിലുള്ള കമ്ബനികളുടെ മൊത്തം വിപണി മൂല്യം 6,200 കോടി രൂപയില്‍ താഴെ എത്തിയതോടെയാണ് ചെയര്‍മാനായ അനില്‍ അംബാനിക്ക് ശതകോടീശ്വരപ്പട്ടം നഷ്ടമായത്.
റിലയന്‍സ് വിഭജിച്ച ശേഷം ത്വരിത വളര്‍ച്ചയ്ക്കായി അദ്ദേഹം ശതകോടികള്‍ വായ്പയെടുത്തിരുന്നു. പിന്നീട് കിട്ടാക്കടം രൂക്ഷമായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ടെലികോം സംരംഭമായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പൂട്ടേണ്ട വക്കിലുമെത്തി. മറ്റു കമ്ബനികളിലെ ഓഹരി വിറ്റഴിക്കുകയും ചെയ്തു.അനില്‍ അംബാനിയുടെ ആറു കമ്ബനികളുടെയും കൂടി മാര്‍ക്കറ്റ് ക്യാപ് ഇപ്പോള്‍ വെറും 6,200 കോടി രൂപയായി ഇടിഞ്ഞിരിക്കുകയാണ്. നാലുമാസം മുന്‍പ് ഇത് 8000 കോടിയായിരുന്നു.
2008-ല്‍ ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്നു അനില്‍ അംബാനി. അന്ന്, 4,200 കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തിമൂല്യം. പതിനൊന്നു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ നിന്നും അദ്ദേഹം പുറത്തായിരിക്കുന്നു.
Comments