Uncategorized

ശബരിമല അയ്യപ്പന് വഴിപാടായി 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല

ശബരിമല അയ്യപ്പന് വഴിപാടായി 107.75 പവന്‍ തൂക്കമുള്ള സ്വർണമുത്തുമാല സമർപ്പിച്ച് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തൻ. വ്യവസായരംഗത്തെ വളർച്ചയ്ക്കുള്ള നന്ദിസൂചകമായാണ് തിരുവനന്തപുരം സ്വദേശിയായ ഭക്തൻ 41.29 ലക്ഷം രൂപ വില വരുന്ന മാല സമർപ്പിച്ചത്.

അയ്യപ്പന് പ്രിയങ്കരമെന്നു കരുതുന്ന ഏലയ്ക്കാമാലയുടെ ആകൃതിയിൽ ഡിസൈൻ ചെയ്ത മാല തിരുവനന്തപുരത്തെ പ്രമുഖ ജൂവലറിയാണ് നിർമ്മിച്ചത്. രുദ്രാക്ഷാകൃതിയിലാണ് സ്വർണ മുത്തുകൾ. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിൽ സമർപ്പിക്കാനായിരുന്നു ഭക്തന്റെ തീരുമാനം. വിലപിടിപ്പുള്ളതിനാലും ഭണ്ഡാരത്തിലിട്ടാൽ പൊട്ടിപ്പോകാൻ സാദ്ധ്യതയുള്ളതിനാലും ദേവസ്വം ജീവനക്കാർ ഏറ്റുവാങ്ങുകയായിരുന്നു.

ഉച്ചപൂജയ്ക്ക് വിഗ്രഹത്തിൽ ചാർത്തിയശേഷം തന്ത്രി കണ്ഠരര് രാജീവരര് ദേവസ്വം മാനേജർക്ക് കൈമാറി. രസീതിൽ തിരുവനന്തപുരം സ്വദേശിയായ ഭക്തൻ എന്നുമാത്രമാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് ലഭിച്ചതിൽ ഏറ്റവും വിലപിടിപ്പുള്ള നേർച്ചയാണിത്. എവിടെ സൂക്ഷിക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കും.

വിദേശത്തു ബിസിനസുള്ള കുടുംബത്തിൽപ്പെട്ട ഇദ്ദേഹം, വിഗ്രഹത്തിൽ മാല ചാർത്തിക്കണ്ടശേഷം മലയിറങ്ങി. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഭക്തനാണ് മാല സമര്‍പ്പിച്ചത്. പണിക്കൂലി അടക്കം 44,98,600 രൂപ വില വരുന്നതാണ് മാല.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button