Uncategorized
ശരവണഭവൻ ഉടമയെത്തിയത് ഓക്സിജൻ മാസ്ക് ധരിച്ച് സ്ട്രെച്ചറിൽ; കനിയാതെ കോടതി

ചെന്നൈ ∙ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാൻ അവരുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ച ശരവണ ഭവൻ ഉടമ പി.രാജഗോപാൽ (71), ചെന്നൈ അഡീഷനൽ സെഷൻസ് കോടതിയിൽ നാടകീയമായി കീഴടങ്ങി.
ആരോഗ്യ കാരണങ്ങളാൽ ശിക്ഷ നടപ്പാക്കുന്നതു നീട്ടിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ, മുഖത്ത് ഓക്സിജൻ മാസ്കുമായി സ്ട്രെച്ചറിലാണു രാജഗോപാൽ കോടതി മുറിയിലെത്തിയത്.
വിദഗ്ധ പരിശോധനയ്ക്കു ശേഷം പുഴൽ ജയിലിലേക്കു മാറ്റി. ജയിലിൽ സഹായിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു കോടതിയെ സമീപിച്ചേക്കും
Comments