KERALA

ശരീരം മാത്രമായി തുടരാനാകില്ലെന്ന് ഹരിത. എം.എസ്.എഫ് ന് പുതുമുഖം

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മുഫീദ തെസ്‌നി. അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരം മാത്രമായി തുടരാനാകില്ലെന്ന് ഹരിത സംസ്ഥാന അധ്യക്ഷയായി മുഫീദ ഇതു സംബന്ധിച്ച് എഴുതിയ ലേഖനത്തിൽ നിലപാട് വ്യക്തമാക്കി. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും. അ​തി​ന​പ്പു​റം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ക​മ്മി​റ്റി​ക​ളി​ലോ ന​യ​ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലോ അ​വ​ൾക്ക്​ ഇടം നിഷേധിക്കപ്പെടുന്നു എ​ന്നത്​ അംഗീകരിക്കാവുന്ന പ്രവണതയല്ല.

21 ാം നൂ​റ്റാ​ണ്ടി​ലും കേ​ര​ള​ത്തി​ൻെറ രാ​ഷ്​ട്രീ​യ വ്യ​വ​സ്ഥ​യി​ല്‍ പു​രു​ഷ​ന്മാ​ര്‍ മു​ത​ലാ​ളി​ക​ളും സ്ത്രീ​ക​ള്‍ തൊ​ഴി​ലാ​ളി​ക​ളു​മാ​യി തു​ട​രു​ന്നു. എ​ത്ര ക​ഴി​വു​ള്ള സ്ത്രീ​യാ​ണെ​ങ്കി​ലും മി​ക​ച്ച മാ​നേ​ജ​ർ എ​ന്ന ലേ​ബ​ലി​ലേ​ക്ക് മാ​ത്രം രാ​ഷ്​ട്രീ​യ​ത്തി​ലെ സ്ത്രീ​ക​ൾ ഒ​തു​ങ്ങി​പ്പോ​കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.  .സമൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ കൃ​ത്രി​മ​മാ​യി സൃഷ്​ടി​ച്ചെ​ടു​ക്കു​ന്ന രാ​ഷ്​ട്രീ​യ ശ​രി​ക​ള്‍ക്ക​പ്പു​റം, സ്ത്രീവി​രു​ദ്ധ​ത ഉ​ള്ളി​ല്‍പ്പേ​റുന്ന രാ​ഷ്​ട്രീ​മാ​ണ് കേ​ര​ള​ത്തി​ലെ എ​ല്ലാ മു​ഖ്യ​ധാ​ര സംഘടനകൾക്കും പാർട്ടികള്‍ക്കു​മു​ള്ള​ത്.

എം എസ് എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ നിയമപരമായി മുന്നോട്ട് പോകും. രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ത്രീവിരുദ്ധ സമീപനം മാറണം. പ്രതികരിച്ചത് ആത്മാഭിമാനത്തിന് പോറലേറ്റപ്പോഴാണ്.

മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന നേ​തൃ​ത്വം ഹ​രി​ത സം​സ്ഥാ​ന ക​മ്മി​റ്റി പി​രി​ച്ചു​വി​ട്ട​തായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നേ​തൃ​ത്വം സ്വീ​ക​രി​ച്ച ന​ട​പ​ടി​യി​ലെ ശ​രി​-തെ​റ്റു​ക​ളെ​ക്കു​റി​ച്ച് കേ​ര​ളീ​യ സ​മൂ​ഹം ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടു​ണ്ടെന്നും ലേഖനത്തിൽ മുഫീദ തെസ്നി പറയുന്നു.ലീ​ഗ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യോ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ അ​ല്ല ഞ​ങ്ങ​ളു​ടെ പോ​രാ​ട്ടം. സം​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ഞ്ഞ​തു​കൊ​ണ്ടു​മ​ല്ല. ആ​ത്മാ​ഭി​മാ​ന​ത്തി​നു പോ​റ​ൽ ഏ​റ്റ​പ്പോ​ൾ പ്ര​തി​ക​രി​ച്ച​താ​ണ്.അതിന് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ ആവർത്തിച്ചു.

തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അത് ചെയ്തില്ലെങ്കില്‍ കുറ്റബോധമുണ്ടാകും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ തെസ്നി വ്യക്തമാക്കി.  പത്രത്തിലെഴുതിയ ലേഖനത്തിലാണ് മുഫീദ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button