LOCAL NEWS
ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ എൻ എസ് എസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ എൻ എസ് എസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനവും സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി സപ്തദിന ക്യാമ്പിൽ തീർത്ത ഫ്രീഡം വോൾ സമർപ്പണവും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹനാസ് കെ വി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ അധ്യക്ഷയായി.
കേരള സർക്കാർ ജീവകാരുണ്യ പദ്ധതി വി കെയറിൻ്റെ യൂണിറ്റ്തല സംഭാവന കൈമാറ്റം നടത്തി.
പ്രിൻസിപ്പാൾ പ്രസിത കൂടത്തിൽ ക്യാമ്പ് മാഗസീൻ പ്രകാശനം ചെയ്തു. ചടങ്ങിൽ എൻ എസ് എസ് പ്രോഗ്രാം ഓഫിസർ പി ടെസ്‌ല, സ്റ്റാഫ് സെക്രട്ടറി സക്കീർ A k, അബ്ദുൽ റസാക്ക് BV, ഷസ്മി CK, ദിവ്യ എം, ജസ്‌ന വി പി തുടങ്ങിയവർ സംബന്ധിച്ചു.
Comments