CALICUTDISTRICT NEWS
ശിവന് ലഭിച്ചത് സ്വപ്‌ന ഭവനം
കക്കോടി :സർക്കാരും ജനങ്ങളും കൈകോർത്തതോടെ പ്രളയത്തിൽ തകർന്ന വീടിന് പകരം ശിവന് ലഭിച്ചത് സ്വപ്നഭവനം. കാക്കൂർ 11/4 ൽ കമലാലയം ശിവൻ–-സന്ധ്യ ദമ്പതികളുടെ വീട് 2018ലെ പ്രളയത്തിൽ പൂർണമായും തകർന്നിരുന്നു. സർക്കാരിൽ നിന്ന് ലഭിച്ച 4 ലക്ഷവും ജനകീയ കമ്മിറ്റി സ്വരൂപിച്ച 4 ലക്ഷവും ഉപയോഗിച്ചാണ് നിർധന കുടുംബത്തിന് പുതിയ വീടൊരുക്കിയത്.
വീടിന്റെ താക്കോൽ മന്ത്രി എ കെ ശശീന്ദ്രൻ കൈമാറി. ജനകീയ കമ്മിറ്റിയുടെ കൂട്ടായ്മയെ മന്ത്രി പ്രശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയായി. നിർമാണ കമ്മിറ്റി ചെയർമാൻ കെ ഹരിദാസക്കുറുപ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം ഷാജി, ബ്ലോക്ക് മെമ്പർ കെ സി പ്രമീള, സ്ഥിരം സമിതി ചെയർപേഴ്സൺ വി ബിന്ദു, മെമ്പർ പി കെ ഷീബ, മുഹമ്മദ് ഇക്ബാൽ എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി കൺവീനർ പി കെ ഷാജി സ്വാഗതവും ട്രഷറർ ദാമോദരൻ ഏറാടി നന്ദിയും പറഞ്ഞു.
Comments