KOYILANDILOCAL NEWS

ശൂന്യതയിൽ നിന്ന് മുഖാവരണം

കൊയിലാണ്ടി:ശൂന്യതയിൽ നിന്ന് മുഖാവരണങ്ങൾ സൃഷ്ടിച്ച് പോലീസുകാർക്ക് നൽകിയപ്പോൾ അവരുടെ കണ്ണുകളിൽ വിസ്മയം;ഒപ്പം അമ്പരപ്പും. കൊയിലാണ്ടി പോലീസ് സ്റേറഷനായിരുന്നു രംഗം.കൊയിലാണ്ടി മാജിക് അക്കാദമി പ്രവർത്തകർ പോലീസുകാർക്കായി തയ്യാറാക്കിയ മുഖാരണങ്ങൾ നൽകാനായിരുന്നു ചെന്നത്.സർക്കിൾ ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു അക്കാദമി ഡയരക്ടർ മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിനോട് മാജിക്കിലൂടെ മുഖാവരണങ്ങൾ സൃഷ്ടിക്കാമോ എന്നു ചോദിച്ചു.തമാശയായി ചോദിച്ചതാണെങ്കിലും മജീഷ്യൻ മടിച്ചു നിന്നില്ല. പാഴ് തുണികളിൽ നിന്നും നിമിഷം കൊണ്ട് അനേകം മുഖാവരണങ്ങൾ സ്യഷ്ടിച്ചു നൽകി. സബ് ഇൻസ്പെക്ടർ ടി.പി.സുലൈമാൻ, അക്കാദമി ചെയർമാൻ എം.ജി.ബൽരാജ്, പി.ചന്ദ്രശേഖരൻ, പി.കെ.കെ.പന്തലായനി, ബാബു ഇരിങ്ങത്ത്‌, ദീപു .എസ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപൻ, അജിത്ത്, മണികണ്ഠൻ, ഹൃദ്യ, സൗമ്യ എന്നിവർ പങ്കെടുത്തു.ഒരു പെട്ടി നിറയെ മുഖാവരണങ്ങൾ നൽകിയാണ് മാജിക് അക്കാദമി പ്രവർത്തകർ മടങ്ങിയത്.
Attachments area
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button