KOYILANDILOCAL NEWS
ശ്രദ്ധആര്‍ട്ട് ഗാലറിയില്‍ പെയിംന്റിംഗ് എക്‌സിബിഷന്‍
കൊയിലാണ്ടി: കോവിഡാനന്തര ലോകത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പിനെ സ്വപ്‌നം കാണുന്ന ചിത്രകലാ പ്രദര്‍ശനത്തിന്- അപ്‌ടേണ്‍സ്-കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ ഇന്ന് (ഡിസംമ്പര്‍ 30) തുടക്കമാകും. പ്രശസ്ത സിനിമാ നാടക സംവിധായകന്‍ കെ.പി സുവീരന്‍ ഉദ്ഘാടനം ചെയ്യും. യു.കെ രാഘവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരിക്കും.
ജില്ലയിലെ പ്രമുഖരായ എട്ട് ചിത്രകാരന്‍മാരുടെ ( സി.കെ കുമാരന്‍, ദിനേശ് നക്ഷത്ര, നവീന്‍ കുമാര്‍, രാജീവ് ചാം, റഹ്മാന്‍ കൊഴുക്കല്ലൂര്‍,സുരേഷ് എസ്.ആര്‍.എസ്, ശിവാസ് നടേരി, ഷാജി കാവില്‍) രചനകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജനുവരി 20 വരെ പ്രദര്‍ശനം തുടരും. ചിത്രകാരന്‍മാരുടെ ഒത്തുകൂടല്‍, ചര്‍ച്ചാക്ലാസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വില നല്‍കി സ്വന്തമാക്കാനും അവസരമുണ്ട്.
Comments