KOYILANDILOCAL NEWS
ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
മേപ്പയ്യൂര്‍ :ബാലഗോഗുലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു നിരവധി കണ്ണന്‍മാരും ഗോപികമാരും നിശ്ച്ചല ദ്യശ്യങ്ങളും ശോഭായാത്രക്ക് അലങ്കാരമായി. മഠത്തും ഭാഗം ശ്രീകണ്ഠ മനശാല പരിസരത്തു നിന്നും കീഴ്പ്പയ്യൂര്‍ വെസ്റ്റ് അയ്യപ്പ ഭജനമഠപരിസരത്തു നിന്നും , നരിക്കുനി, ഒളോറപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്ര മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ പരിസരത്തു വെച്ചു മഹാശോഭായാത്രയായ് മേപ്പയ്യുര്‍ അങ്ങാടി വലം വെച്ച് ദ്വാരകാ നഗര്‍ (മേപ്പയൂര്‍ എല്‍ പി സ്‌കൂള്‍) ല്‍ സമാപിച്ചു. തുടര്‍ന്ന് പ്രസാദ വിതരണവും നടന്നു. സുരേഷ് കണ്ടോത്ത് ,സുരേഷ് പി.കെ, മധു പുഴയരികത്ത്, സുരേഷ് മാതൃകൃപ , വിജയന്‍ വിളയാട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
Comments