KOYILANDILOCAL NEWS
ശ്രീജിത്തിന്റെ കുടുംബം മന്ത്രിമാർ സന്ദർശിച്ചു
ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ എം. ശ്രീജിത്തിന്റെ വീട് മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ സന്ദർശിച്ചു.
സൈനികന്റെ വസതിയിലേക്കുള്ള റോഡ് നിർമാണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിച്ചതായി കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു. ഈ റോഡിന് നായിബ് സുബേദാർ എം ശ്രീജിത്ത് റോഡ് എന്ന് നാമകരണം ചെയ്യും.
കാനത്തിൽ ജമീല എം.എൽ.എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, വൈസ് പ്രസിഡന്റ് കെ. അജ്നഫ് എന്നിവരും ഉണ്ടായിരുന്നു
Comments