DISTRICT NEWS
ശ്രീജിത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മയിൽ കുടുംബം ശൗര്യ ചക്ര ഏറ്റുവാങ്ങി
കൊയിലാണ്ടി: ശ്രീജിത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മയിൽ ശ്രീജിത്തിൻ്റെ കുടുംബം ശൗര്യ ചക്ര ഏറ്റുവാങ്ങി.ജമ്മു കാശ്മീരിലെ സുന്ദർബനി സെക്ടറിൽ അതിർത്തി കാക്കുന്നതിനിടയിൽ പാകിസ്ഥാൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച കോഴിക്കോട് പൂക്കാടു സ്വദേശി ധീരജവാൻ നായിബ് സുബേദാർ പി ശ്രീജിത്തിന് രാജ്യം ശൗര്യചക്രം നൽകി ആദരിച്ചു. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ശ്രീജിത്തിൻ്റെ ഭാര്യ പി ഷജിന, മാതാവ് കെ ശോഭ എന്നിവർ ശൗര്യചക്ര പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ജൂലായ് മാസത്തിലായിരുന്നു പാക് തീവ്രവാദികളുടെ ആക്രമണത്തിൽ ശ്രീജിത്ത് വീര്യമൃത്യൂ വരിച്ചത്.
Comments