ശ്രീരാഗം ആർട്സ് ഒരുക്കിയ ചിലപ്പതികാരം വിൽ കലാമേള നെല്ല്യാടിയിൽ അരങ്ങേറി
നെല്ല്യാടി ശ്രീരാഗം ആർട്സ് ഒരുക്കിയ ചിലപ്പതികാരം വിൽ കലാമേളയുടെ പ്രദർശനം ഡിസംബർ 17ന് ശനിയാഴ്ച നെല്ല്യാടിയിൽ വെച്ച് അരങ്ങേറി . ഉദ്ഘാടനം കേരളകലാമണ്ഡലം അവാർഡ് ജേതാവ് ശ്രീ മുചുകുന്ന് പത്മനാഭൻ നിർവഹിച്ചു. മോഹനൻ നടുവത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൗൺസിലർമാരായ ശ്രീ രമേശൻ മാസ്റ്റർ ശ്രീമതി ടി പി ശൈലജ കലാകാരന്മാരായ കൊടക്കാട് കരുണൻ മാസ്റ്റർ, കെ ടി ഗോപാലൻ മാസ്റ്റർ, പാലക്കാട് പ്രേംരാജ് എന്നിവർ ആശംസകൾ നേർന്നു.
സുബിൻ പെരുംകുനി സദസ്സിന് നന്ദി അറിയിച്ചു. ഡോ ആർ സി കരിപ്പത്ത് രചിച്ച ചിലപ്പതികാരം എന്ന വിൽകലാമേളയുടെ സംഗീതം പാലക്കാട് പ്രേംരാജ്, നിർമ്മാണവും സംവിധാനവും ഗംഗാധാരൻ പെരുംകുനി, അരങ്ങിൽ ശ്രീനി നടുവത്തൂർ, മനോജ് കൊല്ലം, നകുലൻ കോഴിക്കോട്, ഗിരീഷ് നെല്ല്യാടി, നാരായണൻ വിയ്യൂർ, ഗാനലാപനം ശിവൻ സാവേരി, വാവ മഗേഷ്. പിന്നണിയിൽ ബാബു കൊയിലാണ്ടി, ദിനേശ് കൊല്ലം, ഗോപിനാഥ് ഹിൽബസാർ, രവി മേലൂർ, മേക്കപ്പ് -അശോക് അക്ഷയ, രംഗസജീകരണം രവി പാണക്കുനി.