KOYILANDILOCAL NEWS
ശ്രീരാമകൃഷ്ണ മഠത്തിന് സ്റ്റേറ്റ് ബാങ്ക് വക, വാഹനം ഉപഹാരമായി നൽകി.
കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണ മഠത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സംഭാവനയായി വാഹനം നൽകി. മഹീന്ദ്ര ബൊലേറോ ജീപ്പാണ് നൽകിയത്. മേലൂർ ആശ്രമത്തിൽ നടന്ന പരിപാടി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് ബി ഐ.ഡിസ്റ്റ്രിക്ട് ജനറൽ മാനേജർ ഡി മേരിസഗയ വാഹനത്തിൻ്റെ താക്കോൽ, മഠം അധ്യക്ഷൻ സ്വാമി സുന്ദരാനന്ദക്ക് കൈമാറി. റീജിയണൽ മാനേജർ കെ ഇന്ദു പാർവ്വതി അധ്യക്ഷയായിരുന്നു. നഗരസഭ അധ്യക്ഷ കെ പി സുധ, റീജിയണൽ സെക്രട്ടറി കെ സി ശിവശങ്കരൻ, അസി.ജനറൽ സെക്രട്ടറി കെ ഇ അജിത്, കൊയിലാണ്ടി ചീഫ് മാനേജർ ജിതിൻ രാജൻ, കെ സി അസി എന്നിവർ സന്നിഹിതരായിരുന്നു.
Comments