KOYILANDILOCAL NEWS
ശ്രീ രാമാനന്ദ സ്കൂൾ യുദ്ധ വിരുദ്ധ റാലി നടത്തി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ സ്കൂൾ യുദ്ധ വിരുദ്ധ റാലി നടത്തി . റഷ്യ യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ശ്രീ രാമാനന്ദ സ്കൂൾ യുദ്ധ വിരുദ്ധ റാലി നടത്തിയത്. യുദ്ധത്തിനെതിരെയുള്ള പ്ലക്കാർഡുകൾ ഉയർത്തി ചെങ്ങോട്ടുകാവ് അങ്ങാടിയിൽ നടന്ന റാലിയിൽ നിരവധി രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. തുടർന്ന് നടന്ന മീറ്റിംഗിൽ പി ടി എ പ്രസിഡൻറ് പറമ്പത്ത് ദാസൻ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബിന്ദു പി, ബാഗി രതി ടീച്ചർ പ്രമോദ്, വി പി ടി പികൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Comments