KOYILANDILOCAL NEWS
യൂനിറ്റി മേപ്പയ്യൂർ പുതുതായി പണിത ബാഡ്മിന്റൻ ഇൻഡോർ & ഫിറ്റ്നസ് സോൺ ഉദ്ഘാടനം ചെയ്തു
യൂനിറ്റി മേപ്പയ്യൂർ പുതുതായി പണിത ബാഡ്മിന്റൻ ഇൻഡോർ & ഫിറ്റ്നസ് സോൺ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. എൻ പി ശോഭ ഉദ്ഘാടനം ചെയ്തു. യൂനിറ്റി പ്രസിഡന്റ് പ്രകാശൻ ഇ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി പ്രകാശർ പറമ്പത്ത് സ്വാഗതം പറഞ്ഞു.
എം എം രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പരാബാഡ്മിൻ്റൻ മൽസരത്തിൽ സ്വർണമെഡൽ ജേതാവായ കെ എം വിനീതിനുള്ള ഉപഹാരം മേപ്പയൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി പി ഉണ്ണികൃഷ്ണൻ സമ്മാനിച്ചു.
തുടർന്ന് നടന്ന ഷട്ടിൽ ടൂർണമെൻ്റ് കൊയിലാണ്ടി തഹസിൽദാർ സി പി മണി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രതിനിധികളായ കെ കുഞ്ഞിരാമൻ, ആർ വി അബ്ദുള്ള, സി എം ബാബു, അഷ്റഫ് മാസ്റ്റർ, മധുപുഴയരികത്ത്, ബാബു കുളക്കണ്ടി, കൊല്ലിയിൽ ബാബു മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. യൂനിറ്റി ട്രഷറർ റഫീഖ് ചെറുവാട്ട് നന്ദി രേഖപ്പെടുത്തി.
Comments