Uncategorized

ഷാരോൺ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം

 

ഷാരോൺ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകത്തിന്‍റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. പ്രതി ഭാവിയിൽ  പൊലിസ് അന്വേഷണത്തിന്‍റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുള്ളതിനാൽ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറൽ എസ്‍പിക്ക് ലഭിച്ച നിയമോപദേശം.

കേസ് അന്വേഷണം തമിഴ്നാട് പൊലിസിന് കൈമാറണമെന്ന നിയമോപദേശം റൂറൽ എസ്‍പി ഡിജിപിക്ക് നൽകും. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് കൈമാറാനുളള തീരുമാനമെടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതിൽ മുഖ്യമന്ത്രിയുമായി ഡിജിപിയുമായി ചർച്ച നടത്തും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button