LOCAL NEWS
സംയുക്ത ട്രേഡ് യൂനിയൻ സമാഹരിച്ച മുഹമ്മദ് ഇവാൻ ചികിത്സാ ഫണ്ട് കൈമാറി
മേപ്പയ്യൂർ :സ്പൈനൽ മാസ്കുലർ ആത്രോപ്പി എന്ന ജനിതക രോഗം പിടിപെട്ട പാലേരിലെ രണ്ടു വയസുള്ള മുഹമ്മദ് ഇവാൻ്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോർ തൊഴിലാളി സംയുക്ത ട്രേഡ് യൂനിയൻ സമാഹരിച്ച ഒരു ലക്ഷത്തി നാൽപ്പത്തി ആറായിരത്തി മുന്നൂറ്റിനാൽപ്പത് രൂപ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഇവാൻ ചികിത്സാ സഹായ കമ്മിറ്റി ചെയർമാനും ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റുമായ ഉണ്ണി വേങ്ങേരിക്ക് കൈമാറി.കോഡിനേഷൻ കമ്മിറ്റി ട്രഷറർ മുജീബ് കോമത്ത് അധ്യക്ഷനായി. ചികിത്സാ കമ്മിറ്റി കൺവീനർ സിദ്ദീഖ് തങ്ങൾ പാലേരി, സി.എം സത്യൻ, എൻ.എം കുഞ്ഞിക്കണ്ണൻ, സഞ്ജയ് കൊഴുക്കല്ലൂർ, വി.ഷൈജു, എം.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
Comments