Uncategorized

സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും ഡ്രോൺ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും ഡ്രോൺ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയ രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറി. ഡ്രോണുകളും പ്രത്യേക പരിശീലനം നേടിയ ഡ്രോൺ പൈലറ്റുമാർക്കുള്ള ഡ്രോൺ പൈലറ്റ് ലൈസൻസും തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. ഡ്രോണുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനത്തിന് പ്രത്യേകം വ്യവസ്ഥകള്‍ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

വിവിധതരം ഡ്രോണ്‍ ഓപ്പറേഷനുകള്‍ നടത്തുന്നതിനായി ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡി ജി സി എ സര്‍ട്ടിഫൈഡ് ഡ്രോണ്‍ പൈലറ്റ് പരിശീലനം നേടിയ 25 പൊലീസ് ഉദ്യോഗസ്ഥര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. പൊലീസിന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള സ്ഥലങ്ങളില്‍ ആകാശ നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കാനും അടിയന്തിരഘട്ടങ്ങളില്‍ സഹായമെത്തിക്കാനും ഡ്രോണുകള്‍ സഹായകമാകും.

ഡ്രോണ്‍ പൈലറ്റ് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് പുറമെ 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്‍റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഫ്ളൈയിങ്ങില്‍ അടിസ്ഥാന പരിശീലനവും നല്‍കിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button