KERALAUncategorized

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

 

സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി എന്‍ ക്യു എ എസ്  അംഗീകാരവും രണ്ട് ആശുപത്രികള്‍ക്ക് പുന: അംഗീകാരവുമാണ് ലഭിച്ചത്. പാലക്കാട് പി എച്ച് സി ഒഴലപ്പതി 97% സ്‌കോര്‍, കണ്ണൂര്‍ പി എച്ച് സി കോട്ടയം മലബാര്‍ 95% സ്‌കോര്‍, കൊല്ലം പി എച്ച് സി ചവറ 90% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുതുതായി അംഗീകാരം നേടിയത്. കൂടാതെ, കണ്ണൂര്‍ എഫ് എച്ച് സി ആലക്കോട് തേര്‍ത്തല്ലി 88% സ്‌കോര്‍, തിരുവനന്തപുരം യു പി എച്ച് സി മാമ്പഴക്കര 90% സ്‌കോര്‍ എന്നിങ്ങനെ നേടിയാണ് പുന: അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ 157 ആശുപത്രികള്‍ക്കാണ് എന്‍ ക്യു എ എസ്  അംഗീകാരം നേടിയെടുക്കാനായത്.  അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 101 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ ഒന്‍പത് ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button