Uncategorized
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് കാലവര്‍ഷം പൊതുവെ ദുര്‍ബലമെങ്കിലും അറബിക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനമാണ് നിലവില്‍ മഴ ശക്തമാകാന്‍ കാരണം.
Comments