Uncategorized

സംസ്ഥാനത്ത് ഇനി മുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്‌കൂളിലെ പ്രഥമാധ്യാപകർക്കും ചുമതല

സംസ്ഥാനത്ത് ഇനി മുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്‌കൂളിലെ പ്രഥമാധ്യാപകർക്കും ചുമതല.  തന്റെ സ്‌കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനുള്ള ചുമതല കൂടി ഏൽപ്പിക്കുന്നതായാണ് സർക്കാർ പുതുതായിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. സുപ്രീംകോടതി ഉത്തരവിലാണ് നടപടി. 

അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കൺവാടി വർക്കർമാർ എന്നിവരെയും ജനന മരണ സാക്ഷ്യപ്പെടുത്തലിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ പ്രത്യേക വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് 1969-ലെ ജനനമരണ രജിസ്‌ട്രേഷൻ നിയമത്തിലുണ്ട്.

സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കൺവാടി വർക്കർമാർ, സർക്കാർ സ്‌കൂളിലെ പ്രഥമാധ്യാപകർ എന്നിവരെ ചുമതലപ്പെടുത്താമെന്ന് സുപ്രീംകോടതി 2009-ൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ പിൻബലത്തിലാണ് പുതിയ സർക്കാർ ഉത്തരവ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button