KERALAUncategorized

സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല

സംസ്ഥാനത്ത് ഇന്നും നാളെയും മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കില്ല. നാലാം ഓണദിനമായ ചതയം, ശ്രീനാരായണ ഗുരു ജയന്തി ആയതിനാലാണ് സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.

നാളെ മാസത്തിലെ ഒന്നാം തിയതി ആയതിനാലും ഡ്രൈ ഡേ ആയിരിക്കും. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്‌കോ ഔട്ട് ലെറ്റുകളും പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഇത്തവണ ഓണക്കാലത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്.

ഉത്രാടം വരെയുള്ള അവസാനത്തെ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയം 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. 41 കോടിയുടെ മദ്യ വിൽപ്പനയാണ് അധികമായി ഉണ്ടായത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button