ആദായ നികുതി വിവര സമർപ്പണം മുടങ്ങി. ഇനി പുതിയ പോർട്ടലിൽ

ഇൻകം ടാക്സ് വിവരങ്ങൾ സമർപ്പിക്കുന്നതിനുള്ള ഈ ഫയലിങ് പോർട്ടൽ അടച്ചു പൂട്ടി. ജൂൺ 7 വരെ ഒൺലൈൻ നികുതി സമർപ്പണം മുടങ്ങും. പുതിയ പോർട്ടൽ വരുന്നതിൻ്റെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. വെബ്സൈറ്റിൻ്റെ പഴയ പേജ് പ്രവർത്തന രഹിതമാണ്.

www.incometax.gov.in  ഇതാണ് പുതിയ വൈബ്സസൈറ്റ് ലിങ്ക്. ഇത് ജൂൺ 7 ന്  പ്രവർത്തന ക്ഷമമാവും എന്നാണ് അറിയിപ്പ് . ഇത്രയും ദിവസങ്ങൾ നികുതി സമർപ്പണം സംബന്ധച്ച ഇടപാടുകൾ നിശ്ചലമാവും. അറിയിപ്പുകളോ, മുൻകരുതലോ നൽകിയ ശേഷമാണ് സൈറ്റ് സാധാരണയായി അറ്റകുറ്റ പണനി നടത്താറ്.

നിലവിലുള്ള ഈ ഫയലിങ് പോർട്ടൽ അറിയിപ്പ് വെച്ച് മറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. അതേ സമയം ഇൻകം ടാക്സ് വകുപ്പിൻ്റെ പോർട്ടൽ പ്രവർത്തന ക്ഷമമായി നിലനിർത്തിയിട്ടുണ്ട്. പുതിയ ഈ ഫയലിങ് പോർട്ടൽ നിലവിൽ വരുന്നതോടെ ഇപ്പോഴത്തെ ആശയ കുഴപ്പങ്ങൾ പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

COMMENTS

error: Content is protected !!