Uncategorized

സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ വില്‍പ്പനക്കെത്തിച്ച പാലില്‍ മായം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ വില്‍പ്പനക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലില്‍ മായം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്രമേഹത്തിന് കാരണമാകുന്ന മാല്‍ട്ടൊഡെക്‌സ്ട്രിന്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജന്‍ ഫോറോക്‌സൈഡ് എന്നീ രാസപദാര്‍ത്ഥങ്ങളാണ് പാലില്‍ കണ്ടെത്തിയിരിക്കുന്നത്.

2022 ജൂലൈ മുതല്‍ ഇക്കൊല്ലം ഫെബ്രുവരി 10 വരെയുള്ള കാലയളവില്‍ മനുഷ്യശരീരത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മായം കണ്ടെത്തിയ പാല്‍ വില്‍പ്പനക്കെത്തിച്ചത്. MRC Dairy Products, Cavins Toned Milk, Agrosoft Edappon എന്നീ കമ്പനികളാണ്.

പാലില്‍ കണ്ടെത്തിയ രാസപദാര്‍ത്ഥങ്ങള്‍ – Urea, Hydrogen PeroXide എന്നിവ. ഒപ്പം കൊഴുപ്പ് കൂട്ടാന്‍ ഉപയോഗിക്കുന്ന Maltodextrin എന്ന കാര്‍ബോഹൈഡ്രേറ്റും പാലില്‍ അടങ്ങിയിരുന്നതായാണ് ക്ഷീര വികസന വകുപ്പിന്റെ പരിശോധന ഫലം. ഈ രാസപദാര്‍ത്ഥങ്ങള്‍ മനുഷ്യ ശരീരത്തില്‍ ചെന്നാല്‍ ഉദര – വൃക്ക സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, അള്‍സര്‍, അലര്‍ജി, ദേഹാസ്വസ്ഥത എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button