സംസ്ഥാനത്ത് ഓപറേഷന്‍ ഫോക്കസ് ത്രീ പരിശോധന; 87000 രൂപ പിഴ ഈടാക്കി
സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ ഓപറേഷന്‍ ഫോക്കസ് ത്രീ പരിശോധനയിൽ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയലംഘനങ്ങള്‍. ഇതുവരെ റജിസ്റ്റര്‍ 63 കേസുകള്‍ ചെയ്തു, പിഴയായി ഈടാക്കിയത് 87000 രൂപ.
ടൂറിസ്റ്റ് ബസുകളിലെ അനധികൃത രൂപമാറ്റം, സ്പീഡ് ഗവര്‍ണറിലെ കൃത്രിമം, അനധികൃത ഹോണ്‍, ലൈറ്റ് , മ്യൂസിക് സിസ്റ്റം തുടങ്ങിയ കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് ഭൂരിഭാഗം ബസുകളിലും നിയമലംഘനം കണ്ടെത്തിയത്.
കോഴിക്കോട് താമരശേരി, തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന്‍. ഇടുക്കിയുള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ പരിശോധന നടന്നു. ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 63 കേസുകളാണ്. അനധികൃത ഹോണും ലൈറ്റും ഘടിപ്പിച്ചവയായിരുന്നു പരിശോധിച്ച വാഹനങ്ങളിലേറെയും. പിഴയായി 87000 രൂപ ഇതുവരെ ഈടാക്കിയിട്ടുണ്ട്. ആദ്യമായി നിയമലംഘനം പിടികൂടിയ വാഹനങ്ങള്‍ പിഴ മാത്രം ഒടുക്കിയാല്‍ മതിയാകും.
വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. രാത്രി പരിശോധനയും കര്‍ശനമാക്കും.