സംസ്ഥാനത്ത് കാലവർഷത്തിൽ 61 ശതമാനം കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ 61 ശതമാനം കുറവ്. മഴയുടെ അളവിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ കാസർകോട്, പാലക്കാട് ജില്ലകളിൽ മഴയിൽ 85 ശതമാനം കുറവുണ്ടായി. 182.2 മില്ലീമീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്ററാണ്. 9 ജില്ലകളിൽ മഴയുടെ അളവ് തീരെ കുറഞ്ഞു. 27 ശതമാനം കുറവ് മഴ കിട്ടിയ പത്തനംതിട്ടയാണ് തമ്മിൽ ഭേദം.
കഴിഞ്ഞ മാസം 29ന് തന്നെ കേരള തീരത്ത് കാലവർഷമെത്തിയെങ്കിലും കരയിലേക്ക് എത്താൻ മഴ മേഘങ്ങൾ മടിക്കുന്നതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഘങ്ങൾ കരയിലേക്ക് എത്തുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവർഷം ദുർബലമായതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മൺസൂൺ കാറ്റുമായി ചേരുമ്പോഴാണ് മഴമേഘങ്ങൾ ദുർബലമാകുന്നത്. ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.