Uncategorized

സംസ്ഥാനത്ത് ഗ്രാമപ്പഞ്ചായത്തുകള്‍ 10% കൂട്ടാന്‍ ശുപാര്‍ശ

സംസ്ഥാനത്ത് ഗ്രാമപ്പഞ്ചായത്തുകള്‍ 10% കൂട്ടാന്‍ ശുപാര്‍ശ. വാര്‍ഡ് വിഭജനത്തിലൂടെ ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ എണ്ണം കൂടും. വലിയ ഗ്രാമപ്പഞ്ചായത്തുകള്‍ വിഭജിച്ച് ആകെ എണ്ണം പത്തുശതമാനം കൂട്ടാന്‍ വാര്‍ഡ് വിഭജനം സംബന്ധിച്ച് പഠനം നടത്തിയ ഉദ്യോഗസ്ഥസമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. ഇതോടെ ആകെ ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം 941-ല്‍നിന്ന് ആയിരത്തിൽ കൂടും. ബ്ലോക്ക് പഞ്ചായത്തുകള്‍ വിഭജിക്കേണ്ടതില്ലെന്നാണ് ശുപാര്‍ശ. ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും.

പുതിയ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും രൂപവത്കരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ആലപ്പുഴ, കോട്ടയം, പാലക്കാട് തുടങ്ങിയ മുനിസിപ്പാലിറ്റികള്‍ കോര്‍പ്പറേഷനാക്കാന്‍ യോഗ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. അവയിലെ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
2025-ലെ തിരഞ്ഞെടുപ്പിനുമുമ്പ് വാര്‍ഡ് വിഭജനം സംബന്ധിച്ച് ശുപാര്‍ശ നല്‍കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അധ്യക്ഷനും പഞ്ചായത്ത് ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച റിപ്പോര്‍ട്ട് നല്‍കും.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button