Uncategorized

സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി വിദ്യാഭ്യാസം ജില്ല ഉപജില്ലാ തലങ്ങളിൽ യോഗങ്ങൾ വിളിച്ച് മുന്നൊരുക്കം വിലയിരുത്തും.സജീവ അധ്യായന വർഷത്തിലേക്കാണ് കടക്കുന്നത്, മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ അധ്യായന വർഷത്തിൽ കുട്ടികളുടെ അക്കാദമിക്ക് നിലവാരം ഉയർത്തുക, ഭിന്ന ശേഷി സൗഹൃദമാക്കുക എന്നതിനാണ് ഊന്നൽ നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2016 ൽ പിണറായി സർക്കാർ വന്നതിന് ശേഷം 500ഓളം സ്കൂൾ കെട്ടിടങ്ങൾ പുതുതായി ഉദ്ഘാടനം ചെയ്തു. രണ്ടാം സർക്കാരിന്റെ കാലത്ത് 145 സ്കൂളുകളും പണിതു. ഇത് റെക്കോർഡാണ്. കുട്ടികളിൽ പ്രമേഹം വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ. ഇൻസുലിൻ എടുക്കുന്നത്തിന് സ്കൂളിൽ ക്ലാസ് റൂം ക്രമീകരിച്ചു നൽകും. രക്ഷകർത്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം അച്ചടി വിതരണം പൂർത്തിയാകുന്നു. മൂന്ന് ഭാഗമയാണ് അച്ചടി നടക്കുന്നത് 4 കോടി 88 ലക്ഷം പാഠം പുസ്തകങ്ങളാണ് ആവശ്യമായി വരുന്നത്, യൂണിഫോം 25 ന് മുൻപ് കൊടുത്തു തീർക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

20 ദിവസത്തിൽ കൂടുതലായാൽ കർശന നടപടി എടുക്കും. കുട്ടികളുടെ വാക്സിൻ യജ്ഞം നടപ്പാക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയെന്നും മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുമ്പോൾ സ്കൂളിൽ തന്നെ വാക്സിനേഷൻ സൗകര്യം ഒരുക്കും. സ്കൂൾ തുറക്കല്ല് മായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ യോഗം നടത്താൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പ്രവേശനോത്സവം കൊവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമായ ഒരു അദ്ധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. ജൂൺ 1 ന് കഴക്കൂട്ടം ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. നാൽപ്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറായിരം കുട്ടികളും ഒരു ലക്ഷത്തി എൺപതിനായിരത്തി അഞ്ഞൂറ്റി ഏഴ് അധ്യാപകരും ഇരുപത്തിനാലായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയെട്ട് അനധ്യാപകരും സ്‌കൂളുകളിലേക്കെത്തുകയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button