KERALA
സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. സാധാരണക്കാരന്റെ വരവ് ചെലവ് കണക്കുകളെ പിടിച്ചുലച്ച് കൊണ്ടാണ് പച്ചക്കറി വില കുത്തനെ ഉയരുന്നത്. തമിഴ്‌നാട്ടില്‍ നേരിടുന്ന കനത്ത വരള്‍ച്ചയാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണം.
വരള്‍ച്ച കനക്കുന്ന പക്ഷം കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവും നിലക്കും. തമിഴ്‌നാട്ടില്‍ വരള്‍ച്ച കനത്തതോടെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവില്‍ കുറവ് വന്നതായാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രാദേശികമായി കൃഷി ചെയ്തിരുന്ന പച്ചക്കറി വിളകളെ പ്രളയവും കാര്യമായി ബാധിച്ചു. ഇഞ്ചി ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റത്തിന് പ്രളയവും കാരണമായി. പച്ചക്കറിയ്ക്ക് മാത്രമല്ല മറ്റ് പഴവര്‍ഗങ്ങള്‍ക്കും വില കുതിച്ച് ഉയരുകയാണ്.
എന്നാല്‍ ഭക്ഷ്യ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഇതുവരെയുണ്ടായിട്ടില്ല. തമിഴ്‌നാട്ടില്‍ വരള്‍ച്ച കനക്കുന്ന സാഹചര്യത്തില്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് ഇനിയും വില ഉയരും.
പച്ചക്കറിക്ക് പുറമെ സംസ്ഥാനത്ത് മീനിനും ഇറച്ചിയ്ക്കുമെല്ലാം വില കൂടുതലാണ്. ഊണ് കഴിക്കണമെങ്കില്‍ പോക്കറ്റ് കാലിയാകുന്ന അവസ്ഥയിലാണ് ജനങ്ങള്‍.
Comments