KERALAMAIN HEADLINES
സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ മാറ്റിവച്ചു. ജൂൺ രണ്ട് മുതൽ 18വരെ പ്ലസ് വൺ, വിഎച്ച്‌എസ്ഇ പരീക്ഷകൾ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പരീക്ഷ ജൂൺ 13മുതൽ 30വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ജൂൺ രണ്ട് മുതൽ പ്ലസ് ടു മോഡൽ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തുമെന്നും, കൊവിഡ് മാർഗരേഖകൾ പിന്തുടർന്നാവും പ്രവേശനോത്സവമെന്നും മന്ത്രി അറിയിച്ചു.
Comments