MAIN HEADLINES
സംസ്ഥാനത്ത് ബസ് ചാർജ് മിനിമം പത്ത് രൂപയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധനവ് ഉടൻ പ്രാബല്യത്തിൽ വരും. മിനിമം പത്ത് രൂപയാക്കാനാണ് തീരുമാനം. ബസ് ചാർജ് വർദ്ധനയ‌്ക്ക് എൽഡിഎഫ് അംഗീകാരം നൽകിയതോടെയാണ് തീരുമാനം. 12 രൂപ മിനിമം വേണമെന്നുള്ള സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം മുന്നണി തള്ളി.
പെട്രോൾ ഡീസർ വില വർദ്ധനവ് വല്ലാതെ വർദ്ധിച്ച സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ടുകൂടി മനസിലാക്കിയാണ് തീരുമാനമെടുത്തതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി.
Comments