MAIN HEADLINES
സംസ്ഥാനത്ത് ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ടന്ന് സർക്കാർ
സംസ്ഥാനത്ത് ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ടന്ന് സർക്കാർ. ഇതു സംബന്ധിച്ച ബെവ്കോ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. മിനി പാക്കറ്റുകളിൽ ബിയറും വൈനും വിൽക്കാനുള്ള ശുപാർശക്ക് സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. പുതിയ മദ്യ നയത്തിൽ ഉൾപ്പെടുത്താത്തതിനാൽ മാറ്റം വേണ്ടെന്നാണ് സർക്കാർ തീരുമാനം. 180 മി.ലിറ്ററിന് താഴെ ബിയർ വിൽക്കാൻ അബ്കാരി നയം അനുവദിക്കുന്നില്ലെന്നും നികുതി വകുപ്പ് പറയുന്നു.
Comments