Uncategorized

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല; സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി

ലഹരിക്കേസുകളിലെ ശിക്ഷാ ഇളവുകള്‍ ആഭ്യന്തരവകുപ്പ് റദ്ദാക്കി. ലഹരി കേസ് തടവുകാരുടെ പരോൾ റദ്ദാക്കിയതായി സർക്കാർ ഉത്തരവിറക്കി. സാധാരണ, അസാധാരണ അവധികളും സര്‍ക്കാര്‍ റദ്ദാക്കി. ലഹരിക്കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത്. ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് ആഭ്യന്തര വകുപ്പിൻ്റെ പുതിയ ഉത്തരവ്.

മാത്രമല്ല ഇത് വരും തലമുറകൾക്ക് ദോഷം ചെയ്യും. ആയതിനാൽ ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുന്നതിനായി 2014ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാർഗീകരണ സേവനങ്ങളും ചട്ടങ്ങൾ ഭേദഗതിചെയ്ത് ഇത്തരം തടവുകാർക്ക് അനുവദിച്ചിട്ടുള്ള പരോൾ നിർത്തലാക്കുന്നതിന് വ്യവസ്ഥ ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button