സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി
സംസ്ഥാനത്ത് മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്‍ളോടോക്സിന്‍ പാലില്‍ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് പാലില്‍ അഫ്‍ളോടോക്സിന്‍ സാന്നിധ്യം കണ്ടെത്തിയത്. 10 ശതമാനം സാമ്പിളുകളിലാണ് അഫ്‍ളോടോക്സിന്‍ എം വൺ സാന്നിധ്യം കണ്ടെത്തിയത്. കാലിത്തിറ്റയിലൂടെയാണ് അഫ്‍ളോടോക്സിന്‍ എം വൺ പാലിൽ എത്തിയതെന്നാണ് നിഗമനം. ഭക്ഷ സുരക്ഷാ വകുപ്പ് തിരുവനന്തപുരത്ത് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.
വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്‍ളോടോക്സിന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്‍ളോടോക്സിന്‍ എം 1 കാരണമാകും.
പാലിൽ വിഷാംശം കണ്ടെത്തിയ സംഭവത്തിൽ പ്രോസിക്യൂഷൻ നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വ്യാപകമായ ബോധവത്കരണത്തിന്‍റെ കുറവാണ് ഇതിന് കാരണമെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് വ്യാപക കാമ്പയിൻ നടത്താനാണ് വകുപ്പിന്‍റെ തീരുമാനം. വൻകിട പാൽ കച്ചവടക്കാർ, ചില്ലറ ചില്ലറ വ്യാപാരികൾ, പ്രാദേശിക ഡയറി ഫാമുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പാലിൽ വിഷാംശമുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിക്കും.