MAIN HEADLINES
സംസ്ഥാനത്ത് വരുംനാളുകളില്‍ താപനില കൂടുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വരുംനാളുകളില്‍ സംസ്ഥാനത്ത് താപനില കൂടുമെന്ന് മുന്നറിയിപ്പ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് കൂടിയതാണ് ചൂട് വര്‍ധനവിന് കാരണം. കേരളത്തില്‍ മാത്രം അള്‍ട്രാവയലറ്റ് ഇന്‍ഡക്സ് 12 ആണ് രേരേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ സൂര്യതാപനത്തിന് സാധ്യത കൂടി. പകല്‍ 12 മുതല്‍ രണ്ട് വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ക്രമാതീതമായ രീതിയിലാണ് താപനില ഉയരുന്നത്. വരുന്ന അഞ്ച് ദിവസങ്ങൾക്കുള്ളിൽ ചൂട് കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിലും താപനില 40 ഡിഗ്രിയിലേക്കെത്തുമെന്നാണ് റിപ്പോർട്ട്.
Comments