KERALAUncategorized

സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി. മേയ് 31 വരെയാണ് കാലാവധി നീട്ടിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്. അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്നസിനായി വാഹന റിപ്പയറിങിന് കൂടുതല്‍ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button