LOCAL NEWS

സംസ്ഥാന ക്ഷേത്രകലാ പുരസ്കാരം സന്തോഷ് കൈലാസിന്

കണ്ണൂർ : കേരള സർക്കാറിൻ്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ ക്ഷേത്രകലാ പുരസ്കാരം പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് കൈലാസിന്. മണ്ടൂരിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ സന്തോഷിന് പുരസ്കാരം കൈമാറി. കല്യാശ്ശേരി എം. എൽ. എ എം. വിജിൻ, പെരുവനം കുട്ടൻ മാരാർ, അക്കാദമി ചെയർമാൻ ഡോ.കെ എച്ച് സുബ്രമണ്യൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ,മുൻ എം എൽ എ ടി വി രാജേഷ്, മലബാർ ദേവസ്വം ബോർഡ്‌ കമ്മീഷണർ കെ പി മനോജ് കുമാർ, ഫോക്‌ലോർ സെക്രട്ടറി എ വി അജയ കുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സോപാന സംഗീതത്തിനാണ് സന്തോഷിന് പുരസ്കാരം ലഭിച്ചത്. ബഹറിൻ സോപാനം കലാകേന്ദ്രം ഡയറക്ടറും പ്രധാന അദ്ധ്യാപകനുമായ സന്തോഷ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശിയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button