Uncategorized
സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ സംവരണത്തില്‍ നിലപാട് തിരുത്തി
സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ സംവരണത്തില്‍ നിലപാട് തിരുത്തി. ആദ്യ തസ്തികയില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം ഉറപ്പാക്കുമെന്ന് തീരുമാനമായി. അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിന് 2018 നവംബര്‍ മാസം 18-ാം തിയതി മുതല്‍ പ്രാബല്യമുണ്ടാകും. നാല് ശതമാനം സംവരണമാണ് ലഭിക്കുക.
1997 മുതല്‍ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ നടക്കുന്ന നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്നാണ് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു മാര്‍ഗ്ഗരേഖ തയാറാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അംഗീകരിക്കാതെ സര്‍ക്കാര്‍ സംവരണത്തിന് 2021 മുതലുള്ള പ്രാബല്യം നല്‍കുകയായിരുന്നു.
Comments