സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങാനിരിക്കെ സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി
സംസ്ഥാന സ്‌കൂള്‍ കലോത്സവം തുടങ്ങാനിരിക്കെ സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. സ്റ്റേജില്‍ മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരിക. വിവിധ മത്സരാര്‍ത്ഥികളുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹര്‍ജിക്കാരുടെ അപ്പീലുകള്‍ തള്ളിയ അപ്പീല്‍ കമ്മിറ്റി തീരുമാനം പുനപരിശോധിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാനും ജസ്റ്റിസ് വി.ജി അരുണ്‍ ഉത്തരവിട്ടു. കലോത്സവത്തിനിടെ സ്റ്റേജില്‍ വച്ച് അപകടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. തിരുവനന്തപുരം, തൃശൂര്‍ ജില്ലാ കലോത്സവങ്ങളിലെ മത്സരാര്‍ത്ഥികളാണ് ഹര്‍ജിക്കാര്‍. ചവിട്ടു നാടകത്തിനിടയില്‍ കാല്‍കുഴ തെറ്റി പരിക്ക് പറ്റിയ കുട്ടി ഉള്‍പ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.