സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി മേപ്പയൂർ ഫേമിലി ഹെൽത്ത് സെന്ററിന്റെ കീഴിൽ കീഴ്പയ്യൂരിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ശിലാഫലക അനാച്ഛാദനം ചെയ്തു
സംസ്ഥാന സർക്കാറിന്റെ നൂറ് ദിനകർമ്മപരിപാടിയുടെ ഭാഗമായി കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സബ്സെന്ററുകൾ ജനകീയ ആരോഗ്യേ കേന്ദ്രങ്ങൾ ആക്കി മാറ്റിയതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവ്വഹിച്ചു. ആരോഗ്യ വകുപ്പു മന്തി വീണാ ജോർജ് ആദ്ധ്യക്ഷത വഹിച്ചു.
ഇതിന്റെ ഭാഗമായി മേപ്പയൂർ ഫേമിലി ഹെൽത്ത് സെന്ററിന്റെ കീഴിലുള്ള കീഴ്പയ്യൂരിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ജനകീയ ആരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ശിലാഫലക അനാച്ഛാദനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ നിർവഹിച്ചു. സ്റ്റാൻ ഡിങ്ങ്കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ആദ്ധ്യക്ഷത വഹിച്ചു.
കെട്ടിടത്തിന് സൗജന്യമായി സ്ഥലം നൽകിയ കമ്മന ഉമ്മറിന്റെ ഭാര്യ കുഞ്ഞയിശ ഹജൂമ്മയെ പ്രസിഡണ്ട് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുൾഫിക്കർ, ബ്ലോക്ക് മെമ്പർ ആഷിത നടുക്കാട്ടിൽ, വൈസ് പ്രസിഡണ്ട് എൻ പി ശോഭ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ വി പി രമ, മെമ്പർമാരായ സെറീന ഒളോറ, വി പി ബിജു മെഡിക്കൽ ഓഫിസർ ഡോ. ചന്ദ്രലേഖ, ഹെൽത്ത് ഇൻസ്പെക്റ്റർ സതീശ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ, ഇ അശോകൻ, ഫൈസൽ ചാവട്ട്, സുരേഷ് ഓടയിൽ, വി. വേലായുധൻ, മേലാട്ട നാരായണൻ, മധു പുഴയരികത്ത്, കന്മന ഇസ്മയിൽ ജെ.പി.എച്ച്.എ, ലജി മോൾ എന്നിവർ സംസാരിച്ചു.