KOYILANDILOCAL NEWS

സംസ്ഥാന സർക്കാറിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് വ്യക്തിഗത ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കൈമാറ്റവും നിർവ്വഹിച്ചു

കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ബന്ധപ്പെട്ട് ലൈഫ് വ്യക്തിഗത ഭവനങ്ങളുടെ
പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കൈമാറ്റവും സംസ്ഥാനതലത്തിൽ കൊല്ലം ജില്ലയിൽ ഉദ്ഘാടനം നടക്കുന്ന അവസരത്തിൽ കൊയിലാണ്ടി നഗരസഭയിൽ പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറ്റത്തിൻ്റെ ഉദ്ഘാടനവും നടന്നു.

2023 ജനുവരി 15 മുതൽ ഏപ്രിൽ 30 വരെ 8 വീടുകളാണ് പണി പൂർത്തീകരിച്ചത്. ഇതിൽ 8-ാം ഡിവിഷനിലെ കളത്തിൻ കടവ് മാധവിയുടെ വീടിൻ്റെ താക്കോൽ കൈമാറ്റം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവ്വഹിച്ചു. പരിപാടിയിൽ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംങ്ങളായ ലിൻസി മരക്കാട്ട് പുറത്ത്, കെ.എ. ഇന്ദിര, പി.എം.എ.വൈ എസ്.ഡി.എസ് വി.ആർ. രചന, സി.ബാലൻ നായർ, സി.എം. ഷീന എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button