KERALAUncategorized

സപ്ലൈകോയുടെ ഓണം ഫെയര്‍ സംസ്ഥാന തല ഉദ്ഘാടനം 18 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ഇപ്രാവശ്യത്തെ സപ്ലൈകോയുടെ ഓണം ഫെയറിൻ്റെ സംസ്ഥാന തല ഉദ്ഘാടനം 18ാം തീയതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കിഴക്കേകോട്ട നായനാര്‍ പാര്‍ക്കിലാണ് ഉദ്ഘാടനച്ചടങ്ങ്. ശനിയാഴ്ച ജില്ലാതല ഉദ്ഘാടനങ്ങളും 23ന് നിയമസഭ മണ്ഡലം അടിസ്ഥാനത്തിലുള്ള ഓണം ചന്തകളുടെ ഉദ്ഘാടനവും നടക്കും. എയര്‍ കണ്ടീഷന്‍ സൗകര്യത്തോടെയുള്ള ജര്‍മന്‍ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകള്‍.

മില്‍മ, കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ജില്ലാ ഫെയറില്‍ ഉണ്ടായിരിക്കും. പ്രാദേശിക കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ജില്ലാ ഓണം ഫെയറിന്റെ പ്രത്യേകതയാണ്. സബ്സിഡി സാധനങ്ങള്‍ക്കുപുറമേ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് നല്‍കുന്ന കോംബോ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ചന്തകളിലെ വിൽപ്പന വർധിപ്പിക്കുന്നതിനു വേണ്ടി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടങ്ങളിലെ ജീവനക്കാർക്ക് 500/- 1000- രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യും. ഈ കൂപ്പൺ ഉപയോഗിച്ച്‌ സപ്ലൈകോയുടെ ഇഷ്ടമുള്ള വിൽപ്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള അവസരം ഉണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button