സമന്വയ വിജ്ഞാനം കാലഘട്ടത്തിന്റെ അനിവാര്യത: പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ
ചെറുവണ്ണൂർ: സമന്വയ വിജ്ഞാനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാണക്കാട് സയ്യിദ് ഷഹീർ അലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് ഹുജ്ജത്തുൽ ഇസ്ലാം കോളേജിൽ പുതിയതായി ആരംഭിച്ച വാഫി കോഴ്സിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീനീ വിജഞാനത്തോടൊപ്പം ഭൗതികവിജ്ഞാനവും സമന്വയിപ്പിച്ച് പഠിപ്പിക്കുന്ന സംവിധാനമാണ് വാഫി. കേരളത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന തൊണ്ണൂറ്റി ഏഴ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സിഐസി യുടെ കീഴിൽ നടക്കുന്ന വാഫി കോഴ്സ് ചെറുവണ്ണൂർ കക്കറ മുക്കിലും ആരംഭിച്ചിരിക്കുകയാണ്. ചടങ്ങിന് കേളേജ് പ്രസിഡന്റ് അബൂബക്കർ മുസ്‌ലിയാർ ആധ്യക്ഷ്യനായിരുന്നു. തിരുവള്ളൂർ വാഫി കാമ്പസ് ഡയറക്ടർ ഇബ്രാഹിം ഫൈസി റിപ്പൺ കോഴ്സ് പരിചയപ്പെടുത്തി സംസാരിച്ചു.
സ്ഥാപനത്തിന്റെ ഫണ്ട് സമാഹരണോദ്ഘാടനം എം കെ മൊയ്തുവിൽനിന്ന് ആദ്യസംഭാവന സ്വീകരിച്ച് നിർവ്വഹിച്ചു. എസ്കെ എസ് എഫ് പേരാമ്പ്ര മേഖലാ സത്യധാരാ കാമ്പയിൻ ഉദ്ഘാടനവും നടന്നു.
സിദ്ദീഖ് മാഹിരി, യാസിർ റഹ് മാനി, ഫാസിൽ റഹ്മാനി, മൊയ്തീൻ ഫൈസി, ആലാക്കാട് അമ്മദ് മുസ്‍ലിയാർ നിസാർ റഹ്മാനി. സഫീർ അശ്‌ഹരി ,മമ്മു ഹാജി, അമാനത്ത് മാസ്റ്റർ, കുഞ്ഞബ്ദുല്ല, ടി സി ,ടി.പി അബ്ദുറഹ്മാൻ, ചെറുവോട് കുഞ്ഞമ്മദ്,മൊയ്‌ദു കിണറുള്ളതിൽ നജീബ് കെ പി, സൈദ് മുഹമ്മദ് സൽമാൻ വാഫി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സയ്യിദ് അലി തങ്ങൾ പാലേരി സ്വാഗതവും പ്രിൻസിപ്പാൾ മുബശീർ വാഫി നന്ദിയും പറഞ്ഞു.