KOYILANDILOCAL NEWS
സമസ്ത സ്ഥാപക ദിനാചരണവും പതാക ഉയർത്തലും
മേപ്പയ്യൂർ: ചാവട്ട് ഇസ്ലാ ഹുൽ മുസ്ലിമീൻ മൂസയിൽ സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തൽ ചാവട്ട് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് നിർവ്വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എം കെ അബ്ദു റഹിമാൻ അദ്ധ്യക്ഷനായിരുന്നു. ഖത്വീബ് വി കെ ഇസ്മായിൽ മന്നാനി ഉദ്ബോധന പ്രസംഗവും പ്രാർത്ഥനയും നടത്തി. ട്രഷറർ അബ്ദുസ്സലാം ഹാജി കുഞ്ഞോത്ത്, മദ്റസ അധ്യാപകരായ പി കെ കുഞ്ഞമ്മത് മുസ് ല്യാർ,നജീബ് മന്നാനി,ഇല്യാസ് വാഫി,അഷ്ക്കർ മൗലവി,എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് പി അബ്ദുള്ള, എസ് കെ എസ് എസ് എഫ് നടുവണ്ണൂർ മേഖല ജനറൽ സെക്രട്ടറി എം കെ ഫസലുറഹ്മാൻ, പി ടി എ വൈസ് പ്രസിഡന്റ് എ എം നവാസ്, കെ സി ഇബ്രാഹിം,എ പി ലത്തീഫ്, സി മുഹമ്മദ്, എസ് ബി വി പ്രതിനിധികളായ അമൻറഹ്മാൻ, കെ റാഷിദ് , സി എം നഹാൻ സംബന്ധിച്ചു.
Comments